മത്സരരീതി
പഞ്ചായത്തുകള്‍ സമര്‍പ്പിക്കുന്ന പൂരിപ്പിച്ച ചോദ്യാവലി, ദൃശ്യചിത്രം, മറ്റ് അനുബന്ധ സാമഗ്രികള്‍, പ്രചാരണോപാധികള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ് നടത്തുക. സംസ്ഥാനതലത്തില്‍ രൂപീകൃതമായ ഒരു സാങ്കേതിക ജൂറിയാണ് എന്‍ട്രികള്‍ വിലിയിരുത്തുക. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.ഒന്നാം ഘട്ടത്തില്തെരഞ്ഞെടുക്കപ്പെട്ന്ന പഞ്ചായത്തുകളെ സോഷ്യല്‍ റിയാലിറ്റിഷോയില്‍ സ്വന്തം വികസന മാതൃകകള്‍ അവതരിപ്പിക്കാന്‍ ക്ഷണിക്കും.ദൃശ്യ ചിത്രങ്ങള്‍, മറ്റ് പ്രചാരണോപാധികള്‍ എന്നിവയുടെ സഹായത്തോടെ പഞ്ചായത്തിന്റെ പ്രതിനിധിക്ക് വിശിഷ്ട ജൂറിയുടെ മുന്നില്‍ സ്വന്തം പഞ്ചായത്തിന്റെ മേന്മകള് അവതരിപ്പിക്കാം. ജൂറിയും സദസ്യരും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും അവസരം കിട്ടും. അപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളെ അവസാനഘട്ടത്തില്‍ വിശദമായ വിശകലനത്തിന് വിധേയമാക്കും. ഈ പ്രക്രിയയിലൂടെയാവും ഏറ്റവും നല്ല സുസ്ഥിര മാതൃകകള്‍ വികസിപ്പിച്ചെടുത്ത പഞ്ചായത്തുകളെ തെരഞ്ഞെടുക്കുക.