Winners
Press Release
Programme Format
About Panchayaths
Guidelines for the Jury
Related Stories
Special Stories
Haritha Geetham
Green Tips
Green News
Evaluation
Panchayath Stories
Feedback
Questionnaire
ഗ്രീന്‍ കേരള എക്സ്പ്രസ്സ്‌ 2010 : രണ്ടാം ഘട്ടത്തിലേക്ക് 15 പഞ്ചായത്തുകള്

ഗ്രീന്കേരള എക്സ്പ്രസ് - സോഷ്യല് റിയാലിറ്റി ഷോയുടെ ഒന്നാം ഘട്ടം അവസാനിച്ചപ്പോള് 15 പഞ്ചായത്തുകളെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു.  പാലക്കാട് ജില്ലയില് നിന്ന് കണ്ണാടി, എലപ്പുളളി, അകത്തേത്തറ, ആലപ്പുഴയില് നിന്ന് പാലമേല്, ചെറിയനാട്, കഞ്ഞിക്കുഴി, തൃശ്ശൂര് ജില്ലയില് നിന്ന് കൊരട്ടി, അടാട്ട്, വയനാട് ജില്ലയില് നിന്ന് മീനങ്ങാടി, മാനന്തവാടി, മലപ്പുറത്തു നിന്ന് നിലമ്പൂര്, കോഴിക്കോട് നിന്ന് കൊടിയത്തൂര് തിരുവനന്തപുരത്ത് നിന്ന് ആര്യനാട്, കുന്നത്തുകാല്, കൊല്ലത്ത് നിന്ന് ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
 
ഗ്രീന് കേരള എക്സ്പ്രസ് 2010 ല് 140 ഗ്രാമപഞ്ചായത്തുകളും 10 മുനിസിപ്പാലികളും 2 കോര്പ്പറേഷനുകളുമാണ് പങ്കെടുത്തത്.  മാര്ച്ച 1 ന് ഒന്നാം റൗണ്ട് സംപ്രേഷണം ആരംഭിച്ചു.  70 എപ്പിസോഡുകളിലായി 140 പഞ്ചായത്തുകള് സുസ്ഥിരവികസന മാതൃകകള് അവതരിപ്പിച്ചു.  സി-ഡിറ്റിന്റെ പ്രൊഡക്ഷന് ടീമുകള് 152 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് സന്ദര്ശിക്കുകയും പ്രത്യേക റിപ്പോര്ട്ട് തയ്യാറാക്കുകയും ചെയ്തു. 

ഡോ. കെ.പി. കണ്ണന്, ഡോ. വിനീത മേനോന്, ഡോ. ആര്.വി.ജി.മേനോന്, പ്രൊഫ. എം.കെ. പ്രസാദ്, ആര്. ഹേലി, നിര്മ്മല സാനു ജോര്ജ് എന്നീ മുഖ്യ ജൂറികളടക്കം വിവിധ മേഖലകളിലെ 41 ഓളം പ്രമുഖരാണ് വിധി നിര്ണയം നടത്തിയത്.

രണ്ടാം റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 പഞ്ചായത്തുകളുടെ വിധിനിര്ണയം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക.  ജൂണ് 19 മുതല് 23 വരെയുളള വിധികര്ത്താക്കളുടെ പഞ്ചായത്ത് സന്ദര്ശനം, ജൂണ് 28 മുതല് 30 വരെ തിരുവനന്തപുരത്തു വച്ചു നടക്കുന്ന അവതരണം എന്നിവയിലൂടെ വിജയികളെ തെരഞ്ഞെടുക്കും.

സുസ്ഥിര വികസന മാതൃകകള് വികസിപ്പിച്ച ഏറ്റവും നല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ജൂലൈ 26 ന് വൈകിട്ട് പ്രഖ്യാപിക്കുകയും പുരസ്കാര സമര്പ്പണം നടത്തുകയും ചെയ്യും. ഈ ചടങ്ങ് ദൂരദര്ശന് തത്സമയം സംപ്രേഷണം ചെയ്യും.

തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വ മിഷന്, സി-ഡിറ്റ്, കില, തിരുവനന്തപുരം ദൂരദര്ശന് എന്നിവരുടെ സംയുക്ത സംരംഭമാണ് ഗ്രീന് കേരള എക്സ്പ്രസ്.

Press release Jun 17, 2010

Press release Feb 27, 2010

Government Order

Minister's Letter

Presentation- GKE




Realised by Centre for Development of Imaging Technology (C-DIT)                  Credits